ഇംഗ്ലീഷിന് പുറമെ മലയാളത്തിലും ഹിന്ദിയിലും പൊങ്കാല കമന്റുകളുണ്ട്. പ്രതിഷേധം ശക്തിയാകുന്നതിന് മുമ്പ് തന്നെ ഫെയ്‌സ്ബുക്ക് റേറ്റിങ് ഓപ്ഷന്‍ ചാനല്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇതോടെ മാസ് റിപ്പോട്ടിങ് ആക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഇതിന് പുറമെ, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള റേറ്റിങ് കുറയ്ക്കാനുമുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.