Dulquer Salmaan signs second Telugu film with ‘Yatra’ director Mahi Raghav
മഹാനടിക്ക് ശേഷം വീണ്ടും തെലുങ്കിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. യാത്രയുടെ സംവിധായകനായ മഹി വി രാഘവാണ് ചിത്രമൊരുക്കുന്നതെന്നും താരപുത്രനോട് കഥ പറഞ്ഞതായും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് സംവിധായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്.