mammootty's madhuraraj comment like prithviraj
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്ക ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ പുറത്തു വരുന്നത്. ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ പോലെ പ്രേക്ഷകരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഇതില്‍ മമ്മൂട്ടിയും പങ്കെടുത്തിയിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്തിന് എന്നുള്ള ചോദ്യം വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നു വന്നിരുന്നു. അതിന് നല്ല കാച്ചി കുറുക്കിയ മറുപടിയാണ് താരം നല്‍കിയത്. മമ്മൂട്ടിയുടെ മറുപടി സമൂഹിക മാധ്യമങ്ങളിലും ട്രോള്‍ കോളങ്ങളിലും വലിയ ചര്‍ച്ചയാവുകയാണ്