കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കണ്ണൂർ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കി..
#RahulGandhi #Wayanad #Congress