mammootty's unda is all set to tv premier
2019ല്‍ വന്‍ വിജയങ്ങളോടെ തന്റെ ജൈത്രയാത്ര തുടരുകയാണ് മമ്മൂക്ക. പേരന്‍പ്, മധുരരാജ, യാത്ര, എന്നിവയ്ക്ക് പിന്നാലെ ഉണ്ടയും, പതിനെട്ടാംപടിയും തീയറ്ററുകളില്‍ മുന്നേറുകയാണ്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട തിയറ്ററുകളില്‍ വിജയം നേടിയതിനൊപ്പം നിരൂപക പ്രശംസയും നേടി. ആഗോള കളക്ഷന്‍ 30 കോടി രൂപയ്ക്കടുത്ത് നേടിയ ചിത്രം പ്രമുഖ കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ടിവി പ്രീമിയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.