Gavaskar chides Kohli, says India won Tests before Ganguly's era too
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും ക്യാപ്റ്റന്‍ വിരാട് കോലി ക്രെഡിറ്റ് നല്‍കിയതില്‍ രോഷം പ്രകടിപ്പിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദാദയും സംഘവും തുടങ്ങി വച്ചത് തങ്ങളുടെ ടീം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നുവെന്നാണ് കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ വമ്പന്‍ ജയത്തിനു ശേഷം കോലി പറഞ്ഞത്. ഇത് ഗവാസ്‌കറിനെ ചൊടിപ്പിക്കുകയായിരുന്നു.