Congress may once again join hands with JDS in Karnataka
കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബിജെപിയോടുള്ള ജെഡിഎസിന്റെ മൃദു സമീപനം ഇതിന്റെ തുടക്കമാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയാണ്. കര്‍ണാടകത്തില്‍ ഇനിയെല്ലാം സോണിയ ഗാന്ധിയുടെ നിലപാട് പോലെയാകുമെന്ന ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയുടെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ജി പരമേശ്വര