ലെവൽ -1 ഓട്ടോണമസ് സാങ്കേതികവിദ്യയുായി എത്തുന്ന രാജ്യത്തെ ആദ്യ പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്ററിനെ എംജി മോർട്ടോർ ഇന്ത്യ പുറത്തിറക്കി. 28.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സൂപ്പർ, ഷാർപ്പ്, സ്മാർട്ട്, സാവി എന്നിങ്ങനെ വേരിയന്റുകളിൽ ലഭ്യമാവുന്ന എസ്‌യുവിയുടെ ഏറ്റവും ഉയർന്ന പതിപ്പിന് 35.38 ലക്ഷം രൂപയാണ്. ഏഴ് സീറ്ററായി മാത്രമേ ബേസ് മോഡലായ സൂപ്പർ വേരിയൻറ് വാഗ്ദാനം ചെയ്യുകയുള്ളൂ. സ്മാർട്ട്, സാവി വേരിയന്റുകൾ ആറ് സീറ്ററായി മാത്രം വാഗ്ദാനം ചെയ്യും. ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷന്റെ ഓപ്ഷനുള്ള ഒരേയൊരു ട്രിം ഷാർപ്പ് ആണ്.