കുറഞ്ഞ സ്കോറിന് പുറത്തായിട്ടും അവിശ്വസനീയമായി തിരിച്ചുവന്ന് പഞ്ചാബ് കിംഗ്സ് ഇലവന്‍ ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്തി. ജയിക്കാന്‍ 127 റണ്‍സ് വേണമായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 114 റണ്‍സിന് ഓള്‍ ഔട്ടായി. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന സണ്‍റൈസേഴ്‌സ് പഞ്ചാബ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.