ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്തെറിഞ്ഞ് മുംബൈ തങ്ങളുടെ ആറാം ഫൈനലിലേക്കു കുതിച്ചപ്പോള്‍ വിക്കറ്റ് കൊയ്ത്തിനു ചുക്കാന്‍ പിടിച്ചത് ബുംറയായിരുന്നു.