റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സിന്റെ വിജയക്കുതിപ്പിന് ഇംഗ്ലണ്ട് ലെജന്റ്‌സ് കടിഞ്ഞാണിട്ടു. തുടര്‍ച്ചയായ മൂന്നു വിജയങ്ങളുടെ ആവേശത്തിലിറങ്ങിയ ഇന്ത്യയെ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ നയിച്ച ഇംഗ്ലണ്ട് ലെജന്റ്‌സാണ് ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്.