Death toll in Indonesia flash floods rises to 100
ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങള്‍ വെള്ളത്തിലായി.