ഐപിഎല്‍ താരലേലത്തിലെ റെക്കോര്‍ഡ് തുകയായ 16.25 കോടി രൂപ ലഭിച്ചതെന്തുകൊണ്ട് എന്ന് തെളിയിച്ച് തകര്‍ത്തടിച്ച മോറിസിന്റെയും, ഡേവിഡ് മില്ലറിന്റെയും മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. മൂന്നു വിക്കറ്റിനാണ് രാജസ്ഥാന്‍ ഡല്‍ഹിയെ വീഴ്ത്തിയത്.