മുല്ലപ്പെരിയാർ ഡാം എന്ന് കേൾക്കുന്നത് തന്നെ കേരളത്തിലുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടും. പക്ഷെ പേടിക്കണ്ടത് തൊട്ടടുത്ത് നിൽക്കുന്ന ബേബി ഡാമിനെയാണ് എന്നതാണ് സത്യം. ബേബി ഡാം സുരക്ഷിതമാക്കിയാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കിയാലും ഒന്നും പേടിക്കാനില്ലെന്നാണ് തമിഴ്നാടിന്റെ വാദം. മുല്ലപ്പെരിയാറിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് ബേബി ഡാമാണ്.