നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം മുഖംമിനുക്കി ഹാരിയറും വിപണിയിലേക്ക് എത്തുകയാണ്. ഇതിനോടകം ഔദ്യോഗിക ചിത്രങ്ങളിലൂടെ മോഡലിനെ പരിചയപ്പെടുത്തിയ കമ്പനി പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായുള്ള പ്രീ-ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
നിരവധി വിഷ്വൽ പരിഷ്ക്കാരങ്ങൾക്കൊപ്പം വരുന്ന ഹാരിയർ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ട് ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കിടിലൻ മാറ്റങ്ങളുമായി വരുന്ന എസ്‌യുവി ഒക്‌ടോബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും. അന്നേ ദിവസം തന്നെ മോഡലിൻ്റെ വിലയും ബ്രാൻഡ് പ്രഖ്യാപിക്കും.
#TATAHarrier #TATA #TATAHarrierFacelift #Drivespark