TATA Safari Facelift - 2023 Review In MALAYALAM By Manu Kurian| നെക്സോൺ ഫെയ്സ്ലിഫ്റ്റിന് ശേഷം മുഖംമിനുക്കി ഹാരിയറും സഫാരിയും വിപണിയിലേക്ക് എത്തുകയാണ്. ഇതിനോടകം ഔദ്യോഗിക ചിത്രങ്ങളിലൂടെ മോഡലുകളെ പരിചയപ്പെടുത്തിയ കമ്പനി പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കായുള്ള പ്രീ-ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്നി രവധി വിഷ്വൽ പരിഷ്ക്കാരങ്ങൾക്കൊപ്പം വരുന്ന ഹാരിയറിനേയും സഫാരിയേയും അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ട് ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കിടിലൻ മാറ്റങ്ങളുമായി വരുന്ന രണ്ട് എസ്യുവികളെയും കമ്പനി ഒക്ടോബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും. അന്നേ ദിവസം തന്നെ മോഡലുകളുടെ വിലയും ബ്രാൻഡ് പ്രഖ്യാപിക്കും. അടുത്തിടെ ആധുനിക എതിരാളികൾക്കിടെ പ്രതാപം നഷ്ടപ്പെട്ടു പോയ രണ്ട് മോഡലുകളാണ് ഹാരിയറും സഫാരിയും.
#TATA #TATASafari #TATASafarifacelift #Drivespark