Prithviraj Opens Up About Amma Leadership
ചലച്ചിത്ര താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. 'നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്' പൃഥ്വിരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.