വില്ലൻ- മോഹൻലാലിനെ അടയാളപ്പെടുത്തിയ ചിത്രം | filmibeat Malayalam

Filmibeat Malayalam 2017-11-07

Views 1

Villain is the latest malayalam movie directed by B Unnikrishnan in which Mohanlal appears in lead role. Drector A K Sajan about Villain.

ബി ഉണ്ണിക്കൃഷ്ണൻ-മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വില്ലൻ. സമ്മിശ്രപ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. അതേസമയം ചിത്രം ആരാധകരുടെ പ്രതീക്ഷക്കൊത്തുയർന്നില്ല എന്നൊരഭിപ്രായവും ഉയർന്നിരുന്നു. ചിത്രം കണ്ട എല്ലാവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖരുള്‍പ്പെടെ. തിരക്കുകള്‍ കാരണം സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് കണ്ടതെന്നും സംവിധായകന്‍ എകെ സാജന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വില്ലനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഓരോ സംവിധായകർക്കും ഓരോ ശൈലിയുണ്ട്യ അത് അവരുടെ സിനിമകളില്‍ കാണാൻ കഴിയുമെന്നും സാജൻ പറയുന്നു. മോഹന്‍ലാലെന്ന നടനവിസ്മയത്തെ രേഖപ്പെടുത്തിയ ചിത്രമെന്ന നിലയിലും വില്ലന്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ത്രില്ലര്‍ സിനിമയ്ക്ക് മന്ദതാളം പാടില്ലെന്ന് ആരും എവിടെയും എഴുതിവച്ചിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS