Rohit sharma says he will try to score 300 in ODIs.
ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാൻ അധികമാളുകള്‍ക്കൊന്നും കഴിയാറില്ല. അപ്പോള്‍ ഏകദിനത്തിലെ കാര്യം പറയാനുണ്ടോ?? ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ തൻറെ ഈ റെക്കോർഡ് ഇന്ത്യക്കാരനായ ഒരാള്‍ മറികടക്കുമെന്ന് സച്ചിൻ പറയുകയും ചെയ്തു.ഏതായാലും ആ പ്രവചനം സത്യമായിരിക്കുകയാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ് വെസ്റ്റ് ഇൻഡീസിനെതിരെ 219 റണ്‍സ് നേടി ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറിയെന്ന നാഴികക്കല്ല് പിന്നിട്ടു. പിന്നീട് രോഹിത് ശർമയുടെ ഊഴമായിരുന്നു. ഒരു തവണയല്ല രണ്ട് തവണയാണ് ഇരട്ടസെഞ്ച്വറി നേടി രോഹിത് ചരിത്രമെഴുതിയത്. എന്നാല്‍ ഡബിള്‍ സെഞ്ച്വറി കൊണ്ടൊന്നും നിർത്താൻ രോഹിത് ഉദ്ദേശിക്കുന്നില്ല. ഇനി ലക്ഷ്യം ട്രിപ്പിള്‍ സെഞ്ച്വറിയാണ്. തൻറെ ഡബിള്‍ സെഞ്ച്വറികളില്‍ ഏറ്റവും പ്രിയപ്പെട്ടവയേതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാൻ രോഹിത്തിന് കഴിഞ്ഞില്ല.