Dileep Movies Are in Trouble
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ഒട്ടേറെ ചിത്രങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു രാമലീല. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുൻപാണ് രാമലീല റിലീസ് ചെയ്തത്. രാമലീല ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടുകയും ചെയ്തു. ഇത് അണിയറയില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രങ്ങളുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിട്ടും കൃത്യമായി മുന്നോട്ട് പോകുന്നില്ല. കേസിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത് നിര്‍മാതാക്കളേയും പിന്നോട്ട് വലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിട്ടും കൃത്യമായി മുന്നോട്ട് പോകുന്നില്ല. കേസിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത് നിര്‍മാതാക്കളേയും പിന്നോട്ട് വലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.കമ്മാര സംഭവം എന്ന ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ദിലീപ് അറസ്റ്റിലാകുന്നത്. മലയാറ്റൂര്‍ വനത്തില്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു അറസ്റ്റ്. 20 ബജറ്റുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും നേരത്തെ ചിത്രീകരിച്ചു കഴിഞ്ഞു.