ഈനാംപേച്ചി കൊറോണ പരത്തുന്നു എന്ന് പഠനം. കടത്തിക്കൊണ്ടു വന്ന ഈനാംപേച്ചികളെ പിടികൂടി നടത്തിയ പഠനത്തിലാണ് കൊറോണ പരത്തുന്ന വൈറസിനോട് വളരെ സാമ്യമുള്ള വൈറസുകള്‍ ഇവ പരത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. നേച്ചര്‍ എന്ന ബ്രിട്ടീഷ് ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം മൃഗങ്ങളെ വില്‍ക്കുന്നത് തടഞ്ഞാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം രോഗങ്ങളില്‍ നിന്ന് അകന്നു നില്ക്കാന് സാധിക്കൂ എന്നും പഠനം പറയുന്നത്.