New rule for Toll plaza queue and rate
ടോള്‍ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി ദേശീയ പാത അതോറിട്ടി(എൻ എച്ച് എ ഐ). തിരക്കുള്ള സമയങ്ങളില്‍ പോലും ഒരോ വാഹനവും ടോള്‍ പ്ലാസകളില്‍ 10 സെക്കൻഡിലേറെ കാത്തുകിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഫാസ്റ്റ് ടാഗ് നടപ്പിലാക്കിയ ശേഷം ടോൾ പ്ലാസയിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ടോള്‍ പിരിവ് സുഗമമാക്കാന്‍ പുതിയ നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.