ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു ബാറ്റിങ്. മഴ മാറിനിന്ന രണ്ടാംഗദിനം ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു. ടോസ് പോലും നടത്താനാവാതെയാണ് ഒന്നാംദിനത്തിലെ കളി ഉപേക്ഷിച്ചത്. ആദ്യദിനത്തിലേതു പോലെ തുടര്‍ച്ചയായി മഴയുണ്ടാവില്ലെങ്കിലും രണ്ടാംദിനം ഇടയ്ക്കു മഴ തടസ്സപ്പെടുത്താനിടയുണ്ട്.