ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു മോശമല്ലാത്ത തുടക്കം. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 69 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. നായകന്‍ വിരാട് കോലിയും (6*) റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍.